അബുദാബി- യു.കെയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയതായി യു.എ.ഇയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ജനുവരി 29 ഉച്ചക്ക് ഒന്നു മുതല്‍ നിരോധം പ്രാബല്യത്തിലാകും.
യു.എ.ഇയില്‍നിന്ന് നേരിട്ട് യു.കെയിലേക്ക് പറക്കുന്നതും ഇതോടെ നിലക്കും. റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലേക്കും ബ്രിട്ടന്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചു.