കൊച്ചി- പിണറായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി കേന്ദ്രം നല്‍കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നതെന്നും മന്ത്രി വി.മുരളീധരന്‍ അവകാശപ്പെട്ടു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യം വരുമ്പോള്‍ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍, ഡീസല്‍ വില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയാറാകണം. എന്നാല്‍ നികുതി കുറയ്ക്കുന്ന പ്രശ്‌നമെയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധന വില നിര്‍ണയിക്കുന്നത്.
ക്രൂഡ് ഓയില്‍ വില, ഗതാഗത ചെലവ്, പ്രോസസിംഗ് ചെലവ്, മറ്റുരാജ്യങ്ങളുമായുള്ള കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. ഇതിനു പുറമെ ചുമത്തുന്ന നികുതി 50 ശതമാനത്തിനു മുകളിലാണ്. നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേ പോലെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പലഘട്ടങ്ങളിലും നികുതി കുറച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY