കൊച്ചി-എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെണ്‍കുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഷിഗല്ലയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്. ഈ മാസാ്യം ജില്ലയില്‍ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്.