മസ്‌കത്ത്- കോവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനില്‍ പുതിയ നിയന്ത്രണങ്ങള്‍. കോണ്‍ഫറന്‍സുകള്‍, കായിക പരിപാടികള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ആളുകള്‍ കൂടിച്ചേരുന്ന എല്ലാ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. യൂണിവേഴ്‌സിറ്റികള്‍ തുറക്കുന്നത് നീട്ടിവെച്ചു. വിദേശ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. കര അതിര്‍ത്തി ഒമാന്‍ പത്തു ദിവസം മുമ്പ് അടച്ചിരുന്നു.