ദുബായ്- ദുബായ് ആരോഗ്യ വകുപ്പില്‍ നഴ്‌സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം സോഷ്യല്‍ മിഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മൂന്ന് മാസത്തേക്ക് കരാര്‍ നിയമനമാണ്. കരാര്‍ നീട്ടി നല്‍കിയേക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 ദിര്‍ഹം ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് ബയോഡേറ്റ സഹിതം അപേക്ഷ അയക്കേണ്ടത്.
DHA is hiring #Nurses for a three months contract, which can be extended. To apply kindly send an email to
— هيئة الصحة بدبي (@DHA_Dubai) January 26, 2021
[email protected] pic.twitter.com/BS9Jg5sdph