തിരുവനന്തപുരം- തിരുവല്ലം പോലീസ് സ്റ്റേഷന് വാഹനം അടിച്ചു തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ പിടികൂടി. മുട്ടയ്ക്കാട് വാഴത്തോട്ടം മേലെപുത്തന്‍ വീട്ടില്‍ നന്ദു എന്ന് വിളിക്കുന്ന അജിത്തിനെയാണ് (20) തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. ഡിസംബര്‍ 24ന് മോഷണക്കേസിലെ പ്രതികളെ അന്വേഷിച്ചുപോയ പോലീസ് സഞ്ചരിച്ച വാഹനം അജിത്തിന്റെ നേതൃത്വത്തിലുളള 13 അംഗസംഘം വണ്ടിത്തടം ശാന്തിപുരത്ത് തടഞ്ഞുനിറുത്തി വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത് കടന്നു കളയുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളില്‍ 10 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
അന്വേഷണം തുടരവെ ഫോര്‍ട്ട് അസ്സിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന് നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയായ ഇയാളെ പിടികൂടിയത്. തിരുവല്ലം എസ്.എച്ച്.ഒ വി. സജികുമാര്‍, എസ്.ഐമാരായ നിധിന് നളന്, മനോഹരന്, എ.എസ്.ഐ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.