ദോഹ- റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗിലെ ജീവനക്കാരായ മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് അലി (42), കോഴക്കോട് ഒളവണ്ണ ജി.എ കോളേജ് പോസ്റ്റ് മാത്ര കുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്.
മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതരോടുള്ള ബഹുമാന സൂചകമായി അലി ഇന്റര്‍നാഷണലിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ചാന്ദ്‌നിയാണ് പ്രവീണ്‍ കുമാറിന്റെ ഭാര്യ. പിതാവ്: ഭാസ്‌ക്കരന്‍ വടക്കഞ്ചേരി. മാതാവ്: ലക്ഷ്മി. ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ. പിതാവ്: മൊയ്തീന്‍കുട്ടി. മാതാവ്: ഇയ്യാച്ചക്കുട്ടി അമരിയില്‍.