Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീനിവാസന്‍

കൊച്ചി- പിറവം നിയമസഭ മണ്ഡലത്തില്‍നിന്നു ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ശ്രീനിവാസന്‍. എന്നാല്‍ ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തിനെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നു. താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒന്നാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ സി പി എം താല്‍പര്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി രാജീവ് ശ്രീനിവാസനെ നേരിട്ട് കണ്ട് ക്ഷണിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

 

Latest News