Sorry, you need to enable JavaScript to visit this website.

പരശുരാം എക്‌സ്പ്രസും  കോയമ്പത്തൂര്‍ പാസഞ്ചറും  അടുത്ത മാസം ഓടിത്തുടങ്ങും 

ഒലവക്കോട്- മലയാളികളുടെ പ്രിയപ്പെട്ട പരശുരാം എക്‌സ്പ്രസും കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറും ഫിബ്രുവരിയില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവില്‍-മംഗലാപുരം റൂട്ടിലെ പരശുരാം കേരളത്തിലോടുന്ന പ്രധാനപ്പെട്ട പകല്‍ വണ്ടിയാണ്. രണ്ടു ട്രെയിനുകളും റിസര്‍വേഷന്‍ സംവിധാനത്തിലായിരിക്കും യാത്ര. ഇപ്പോള്‍ ഓടുന്ന കോവിഡ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ തിരക്ക് കൂടുന്നത് കണക്കിലെടുത്താണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടാന്‍ തയാറാവുന്നത്. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറാണ് ആദ്യമായി സര്‍വീസ് പുനരാരംഭിക്കുന്ന ലോക്കല്‍ ട്രെയിന്‍. മലബാര്‍ പ്രദേശത്ത് നിന്ന് ബിസിനസ് ആവശ്യാര്‍ഥം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നത് രാവിലെയുള്ള ഈ ട്രെയിനിനെയാണ് 
 

Latest News