മസ്‌കത്തില്‍ ട്രക്ക് കത്തി ഏഷ്യക്കാരന്‍ മരിച്ചു

മസ്‌കത്ത്- ഒമാനില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപ്പിടിച്ച് ഒരു മരണം. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിലാണ് അപകടമുണ്ടായത്. ഏഷ്യന്‍ വംശജനാണ് മരിച്ചത്.
ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബലുന്‍സ് വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരക്ഷാ വിഭാഗം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Latest News