Sorry, you need to enable JavaScript to visit this website.

'മനുഷ്യാവകാശം ഇസ്‌ലാമിൽ' മക്ക തനിമ കാമ്പയിന് പ്രൗഢമായ സമാപനം

മക്ക തനിമ സംഘടിപ്പിച്ച 'മനുഷ്യാവകാശം ഇസ്‌ലാമിൽ' കാമ്പയിൻ സമാപന പരിപാടിയിൽനിന്ന്.

മക്ക- ഒരു മാസക്കാലമായി തനിമയുടെ കീഴിൽ 'മനുഷ്യാവകാശം ഇസ്‌ലാമിൽ' എന്ന ശീർഷകത്തിൽ നടന്നുവരുന്ന കാമ്പയിന് പ്രൗഢമായ സമാപനം. കാമ്പയിന്റെ സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. 
മനുഷ്യ നിർമിത പ്രത്യയശാസ്ത്രങ്ങൾക്ക് മനുഷ്യാവകാശം പൂർണാർഥത്തിൽ സ്വാംശീകരിക്കാൻ കഴിയില്ല എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി 'മനുഷ്യരേ' എന്ന അഭിസംബോധന ഖുർആനിന്റെ മാത്രം സവിശേഷതയാണെന്നും, സത്യത്തിനും അവകാശങ്ങൾക്കും ഖുർആൻ ഉപയോഗിക്കുന്നത് ഒരേ പദപ്രയോഗമാണെന്നും അദ്ദേഹം സദസ്യരെ ഓർമിപ്പിച്ചു. തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങ് ഹനിയ അനീസിന്റെ ഖുർആൻ പാരായണത്തോടെയാണ് ആരംഭിച്ചത്. അബ്ദുൽ മജീദ് വേങ്ങര (കാമ്പയിൻ കൺവീനർ) സ്വാഗതവും, ഷഫീഖ് പട്ടാമ്പി (അസിസ്റ്റന്റ് കൺവീനർ) നന്ദിയും പ്രകാശിപ്പിച്ചു. കാമ്പയിൻ കാലയളവിൽ തനിമ-തായിഫ്   ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ കീഴിൽ സൂം ടോക്, വനിതാ സംഗമം, കുടുംബ സംഗമങ്ങൾ, കുരുന്നുകളുടെ കലാ വിരുന്നുകൾ എന്നീ വിവിധ പരിപാടികളാൽ ഒരു മാസക്കാലത്തെ കാമ്പയിൻ ഏറെ ശ്രദ്ധേയമായിരുന്നു.

 

 

Latest News