കൊല്ലം-സോളാർ പീഡനക്കേസ് സി ബി ഐക്ക് വിടാനുളള സർക്കാർ തീരുമാനത്തെ പരിഹസിച്ച് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേത്തിന്റെ പരിഹാസം. കൃപേഷ്, ശരത് ലാൽ എന്നി?വരുടെ കൊലപാതകം സി ബി ഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സി ബി ഐ എന്നാൽ കരളിന്റെ കരളാണ്. ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സി ബി ഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സി ബി ഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പറയുന്നത്.