കോഴിക്കോട്- ബഹ്‌റൈനില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആക് ഷന്‍ കമ്മിറ്റി രംഗത്ത്.
യുവാവിനെ സ്വര്‍ണ റാക്കറ്റുകാര്‍ മര്‍ദിച്ചിരുന്നതായാണ് വിവരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബഹ്‌റൈനില്‍ ഹുദൈബിയയില്‍ ജോലി ചെയ്തുവരുകയായിരുന്ന പേരാമ്പ്ര കോടേരിച്ചാലിലെ വടക്കെ എളോല്‍ മീത്തല്‍ രജിന്‍ രാജാണ്(33) മരിച്ചത്.
ജനുവരി 16നാണ് രജിന്‍ രാജിനെ താമസസ്ഥലത്തുനിന്ന് ഏറെ അകലെയുള്ള ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് പരിക്കുകളുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍നിന്ന് നാട്ടിലേക്ക് സ്വര്‍ണം കടത്തുന്ന റാക്കറ്റിന്റെ കെണിയില്‍ വീഴുകയായിരുന്നു ഈ യുവാവെന്ന് പറയുന്നു. സ്വര്‍ണം ഏല്‍പിച്ചവര്‍ അത് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം രജിന്‍ രാജിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രജിന്‍ രാജിനെ മറ്റൊരു ഫ് ളാറ്റിലേക്ക് കൊണ്ടുപോയി മര്‍ദിച്ചുവെന്നും ആക് ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.