തിരുവനന്തപുരം- സോളാർ കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സോളാറുമായി ബന്ധപ്പെട്ട ആറു കേസുകളാണ് സി.ബി.ഐക്ക് വിടുന്നത്. ഇത് സംബന്ധിച്ച് ഉടൻ വിജ്ഞാപനം ഇറക്കും. ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽ കുമാർ, ഹൈബി ഈഡൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെ പരാതിക്കാരി നൽകിയ കത്തിൽ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.