സകാക്ക - അൽജൗഫ് പ്രവിശ്യയിലെ ബസീതാ റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ബാലൻ അടക്കം രണ്ടു പേർ മരണപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ്, റെഡ് ക്രസന്റ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകൾ നൽകിയും പരിക്കേറ്റവരെ മൈഖൂഅ് ജനറൽ ആശുപത്രിയിലേക്ക് നീക്കി.