തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം 24 മുതൽ 31 വരെ ഗൃഹ സന്ദർശന പരിപാടി നടത്തുമെന്ന് .പി.എം. പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്കു പറയാനുള്ളതു കേട്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. യു.ഡി.എഫിന്റെ അവസരവാദ നീക്കങ്ങൾ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
27നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ ചർച്ച ചെയ്യും. ഉമ്മൻ ചാണ്ടിയുടേത് പുതിയ നേതൃത്വമല്ല. മൂന്നു തിരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടി കോൺഗ്രസിനെ നയിച്ചു. കഴിഞ്ഞ തവണ കനത്ത പരാജയമുണ്ടായ തിരഞ്ഞെടുപ്പും നയിച്ചത് ഉമ്മൻ ചാണ്ടിയാണ്.
ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം. അവർ ഒരിക്കലും ബി.ജെ.പിയെ കുറ്റം പറയില്ലെന്നും വിജയരാഘവൻ പറഞ്ഞു.