കോട്ടയം- പാലക്ക് പകരം കുട്ടനാട് നൽകാമെന്ന വാഗ്ദാനം മാണി സി കാപ്പൻ തള്ളി. പാലായിൽതന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പാലാ തന്റെ സീറ്റാണെന്നും 27ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും കാപ്പൻ പറഞ്ഞു. ഞാൻ മത്സരിച്ചു ജയിച്ച സീറ്റ് തരാമോ എന്ന് ചോദിച്ചു ചൊല്ലേണ്ട കാര്യമില്ല. ഇതെന്റെ സീറ്റാണ്. പാലായിൽ നേരത്തെ മൂന്നു തവണ മത്സരിച്ചു. നാലമാത്തെ തവണയാണ് ജയിച്ചത്. അങ്ങിനെ പിടിച്ചെടുത്ത ഒരൂ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ട ഗതികേട് എൻ.സി.പിക്ക് ഇല്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പാലായിൽനിന്ന് ജയിച്ച ഞാൻ എന്തിനാണ് കുട്ടനാട്ടിലേക്ക് പോകുന്നതെന്നും കാപ്പൻ ചോദിച്ചു.