കൊച്ചി- കോണ്‍ഗ്രസ് വിടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കുപ്രചരണത്തിനെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യമുന്നയിച്ചാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് പരാതി നല്‍കുന്നത്.
കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ കെ.വി തോമസ് വാര്‍ത്ത സമ്മേളനം നടത്തുമായിരുന്നു പ്രചരണം.
ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കെ.വി തോമസുമായി സംസാരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് എത്തുകയാണെങ്കില്‍ സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു സി.പി.എം.