റിയാദ് - പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിനു കീഴിൽ അമേരിക്കയുമായി മികച്ച ബന്ധം നിലനിർത്താൻ സാധിക്കുമെന്ന കാര്യത്തിൽ സൗദി അറേബ്യക്ക് ശുഭാപ്തിവിശ്വാസമുള്ളതായി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇറാൻ ഭരണകൂടം ചിന്താഗതികളിൽ മാറ്റം വരുത്തുകയും ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. പൊതുപ്രശ്‌നങ്ങൾ പുതിയ അമേരിക്കൻ ഭരണകൂടം മനസ്സിലാക്കുന്നു എന്നാണ് ബൈഡൻ ഭരണകൂടത്തിലെ നിയമനങ്ങൾ സൂചിപ്പിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു.