തിരുവനന്തപുരം- സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ ചാനലിനോടാണ് മേജര്‍ രവിയുടെ പ്രതികരണം.
ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും താഴെ തട്ടിലുള്ള ജനങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂ, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് നേതാക്കളെന്നും മേജര്‍ രവി ആരോപിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കി. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.