Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഫ്രിക്കയുടെ വന്യസൗന്ദര്യം ഇതള്‍ വിടര്‍ത്തുന്ന യാത്രകള്‍

മസ്‌കത്ത്- മസ്‌കത്ത്  ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രണ്ട് പുസ്തകങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സാഹസികനായ ഖാലിദ് സെയ്ദ് അല്‍ അന്‍ഖൗദി രചിച്ച റിജാല്‍ അല്‍ തരീഖ്, ടൈറ്റാനിക് ആഫ്രിക്ക എന്നീ കൃതികളാണ് ആഫ്രിക്കയുടെ പ്രകൃതി സൗന്ദര്യത്തെ അതിന്റെ എല്ലാ മനോഹാരിതയോടെയും പകര്‍ത്തുന്നു.

മനോഹര ചിത്രങ്ങളുടെ അകമ്പടിയോടെയുളള യാത്രാവിവരണങ്ങള്‍ ആഫ്രിക്കയുടെ അതിമനോഹരമായ ലാന്‍ഡ്‌സ്‌കേപ്പ്, അപൂര്‍വ സസ്യങ്ങള്‍, മൃഗങ്ങള്‍, രചയിതാവിന്റെ സമുദ്ര സാഹസികത എന്നിവ പകര്‍ത്തുന്നു.

2019 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ പുസ്തകങ്ങള്‍ എഴുതിയത. ഓരോ അധ്യായത്തിലും, ആഫ്രിക്കയുടെ പ്രകൃതിദത്ത നിധികളിലേക്ക് വായനക്കാര്‍ക്ക് ഒരു എത്തിനോട്ടം നടത്താനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. രണ്ട് പുസ്തകങ്ങളും യാത്രാ സാഹിത്യമാണ്- അദ്ദേഹം പറഞ്ഞു. ”
റിജാല്‍ അല്‍ തരീഖിന് നാല് അധ്യായങ്ങളിലായി 250 പേജുകളുണ്ട്. ചില സുഹൃത്തുക്കളുമായി നടത്തിയ റോഡ് യാത്രകളാണ് പുസ്തകത്തിന്റ ഉള്ളടക്കം,

സുഡാന്‍, എതോപ്യ, ടാന്‍സാനിയ എന്നിവയുള്‍പ്പെടെ എട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. ആ രാജ്യങ്ങളിലെ ആചാരങ്ങളും പാരമ്പര്യങ്ങളും പുസ്തകം പരിശോധിക്കുന്നു. മൃഗങ്ങള്‍, തടാകങ്ങള്‍, മരങ്ങള്‍, അപൂര്‍വ സസ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഇതിലുണ്ട്. ”

രണ്ടാമത്തെ പുസ്തകമായ ടൈറ്റാനിക് ആഫ്രിക്കയില്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും രചയിതാവിന്റെ സമുദ്ര സാഹസികതയെക്കുറിച്ചുള്ള യഥാര്‍ഥ കഥകള്‍ ഉള്‍പ്പെടുന്നു. വിവിധ ജലാശയങ്ങളുടെ ചിത്രങ്ങളുള്ള 75 കളര്‍ പേജുകള്‍ ഈ പുസ്തകത്തിലുണ്ട്. വിവിധ സാഹസിക കായിക വിനോദങ്ങളിലേക്ക് ഈ രണ്ട് പുസ്തകങ്ങളും യുവമനസ്സുകളെ ആകര്‍ഷിക്കുന്നു.

 

Latest News