കൊച്ചി- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ മൊബൈൽ സിമ്മിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. പൊന്നാനി സ്വദേശി നാസറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. 6238830969 എന്ന നമ്പറിന്റെ ഉടമയാണ് നാസർ. മന്ത്രി കെ.ടി ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ അടുത്ത സുഹൃത്താണ് നാസ് അബ്ദുല്ല എന്ന നാസർ. വിദേശത്തായിരുന്ന നാസർ നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്.