തിരുവനന്തപുരം- കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്‌കരണം 2021 ഫെബ്രുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചര്‍ച്ചക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യു.ജി.സി ശമ്പള പരിഷ്‌കരണ ഉത്തരവ് പുറപ്പെടുവിക്കുകയും എന്നാല്‍ അക്കൗണ്ടന്റ് ജനറല്‍ ഉന്നയിച്ച സംശയങ്ങള്‍ കാരണം ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കഴിയാതിരിക്കുകയുമായിരുന്നു. യു.ജി.സി പ്രകാരം ശമ്പളം വാങ്ങുന്നവരുടെ കുടിശിക പി.എഫില്‍ ലയിപ്പിക്കുകയും, 2023-24, 2024-25 എന്നീ വര്‍ഷങ്ങളില്‍ പി.എഫില്‍നിന്നു പിന്‍വലിക്കാനുള്ള അനുമതി നല്‍കുന്നതുമായിരിക്കും. യു.ജി.സി പെന്‍ഷന്‍ പരിഷ്‌കരണത്തിലുള്ള അനോമലിയും ഒരു കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതും സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.