തിരുവനന്തപുരം- നിയമസഭയില്‍ എം.എല്‍.എമാരെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നിയമസഭാംഗങ്ങള്‍ മാസ്‌ക് മാറ്റി സംസാരിക്കുന്നതിനെതിരെയാണ് ആരോഗ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. അംഗങ്ങള്‍ പലരും മാസ്‌ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലര്‍ മാസ്‌ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നേരത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എം.എല്‍.എ മുകേഷ്, പീരുമേട് എം.എല്‍.എ ബിജിമോള്‍, കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍, നെയ്യാറ്റിന്‍കര എം.എല്‍.എ കെ ആന്‍സലര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.