തിരുവനന്തപുരം- കിഫ്ബിയിൽ ഭരണഘടനാ ലംഘനമുണ്ടോ എന്ന് സി.എ.ജി പരിശോധിക്കേണ്ടതില്ലെന്നും അതിന് ഇവിടെ കോടതികളുണ്ടെന്നും സി.പി.എം നേതാവ് എം. സ്വരാജ് നിയമസഭയിൽ. സി.എ.ജിയുടെ വാറോലയുമായി വന്നവരോട് സഹതാപം മാത്രമാണുള്ളത്. സംഘ്പരിവാറിനെ കൂട്ടുപ്പിടിച്ച് കേരളത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ നിയമസഭയിലേക്ക് ഇനിയൊരിക്കലും അധികാരത്തോടെ കടന്നുവരാൻ കഴിയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സ്വരാജ് ആരോപിച്ചു.