മസ്‌കത്ത്- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി.ബി.ഒ) നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28 മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈമാറാന്‍ ഇലക്ട്രോണിക് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ തൊഴില്‍ മന്ത്രാലയം സ്വകാര്യമേഖല സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
പണം കൈമാറ്റം ചെയ്യുന്നതിനുള്ള പരമ്പരാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ സര്‍ക്കുലര്‍ പാലിക്കേണ്ടതിന്റെ ആവശ്യകത എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങളിലും മനസ്സിലാക്കണം. പൊതു താല്പര്യത്തിനായി ബാങ്കുകളുമായി സഹകരിക്കേണ്ടതും ദേശീയ തലത്തില്‍ ഈ സംരംഭം നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതി പാലിക്കേണ്ടതുമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.