Sorry, you need to enable JavaScript to visit this website.

തോമസ് ചാണ്ടി രാജിക്കത്ത് കൈമാറി

തിരുവനന്തപുരം- ഗതാഗതമന്ത്രി സ്ഥാനത്ത്‌നിന്ന്് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാജിക്കത്ത് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉച്ചക്ക് രണ്ടിന് നടക്കുന്ന പത്രസമ്മേളനത്തിൽ മുഴുവൻ കാര്യങ്ങളും വ്യക്തമാക്കാമെന്ന് പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. ഉപാധികളോടെയാണോ രാജി എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ നടന്ന മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിന്നതോടെയാണ് മന്ത്രിസ്ഥാനത്ത്‌നിന്നുള്ള തോമസ്് ചാണ്ടിയുടെ രാജി അനിവാര്യമായത്.
 

Latest News