തിരുവനന്തപുരം- കേരളത്തിന്റെ പതിവുകള്‍ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എല്‍ഡിഎഫിന് അധികാര തുടര്‍ച്ച ലഭിക്കുമെന്ന് സര്‍വേ ഫലം. എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് തന്നെ അധികാരം ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. കേരളത്തില്‍ പിണറായി തരംഗം ആവര്‍ത്തിക്കുമെന്ന ഐഎഎന്‍എസ്, സി വോട്ടര്‍ സര്‍വേ പ്രവചനത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് തന്നെ ഭരണം നേടുമെന്നുള്ള പുതിയ പ്രവചനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഇടത് തരംഗം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് എബിപി- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ വിവാദം തുടങ്ങി സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങള്‍ ആളിക്കത്തിയിട്ടും അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നില്ല. 101 നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. പശ്തചിമ ബംഗാളില്‍ മമത ഭരണം നിലനിര്‍ത്തുമെന്ന് ഇതേ ഗ്രൂപ്പിന്റെ സര്‍വേയില്‍ കണ്ടെത്തി.