തിരൂരങ്ങാടി- സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്റും തിരുരങ്ങാടി നഗര സഭാ ചെയര്‍മാനുമായ കെ.പി മുഹമ്മദ് കുട്ടിയേയും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഖുന്‍ഫുദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളേയും സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കാദര്‍ ഹാജി നല്ലേടത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ഉല്‍ഘാടനം ചെയ്തു.
സൗദിയിലെ ജിദ്ദക്കും ജിസാനും മദ്ധ്യേയുള്ള ചെറു പട്ടണമാണ് ഖുന്‍ഫുദ. കടലോര പട്ടണമായ ഇവിടെ ധാരാളം സാധാരണക്കാരായ പ്രവാസികള്‍ ജോലി ചെയ്യുന്നു. ഈ പ്രദേശത്ത് കോവിഡ് കാലത്തടക്കം പ്രവാസികള്‍ക്ക് വേണ്ടി നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളും നാട്ടിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനവും ഉദ്ഘാടന പ്രസംഗത്തില്‍ പി.എം.എ സലാം എടുത്തു പറഞ്ഞു. സി.എച്ച് സെന്റര്‍ ധനസമാഹരണമടക്കമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു കമ്മറ്റികള്‍ക്ക് മാതൃകയാണന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി യുടെ രൂപീകരണം മുതല്‍ നാല് ദശകങ്ങളായി കെ. പി മുഹമ്മദ് കുട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തിന്റെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കാദര്‍ ചെങ്കള പറഞ്ഞു.
ജന പ്രതിനിധിയെന്ന നിലയില്‍ പ്രവാസികളുടെ വിഷയങ്ങള്‍ക്കായി അധികാരികളില്‍ കൂടുതല്‍ സമ്മര്‍ദം ചൊലുത്തുമെന്ന് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
കെ.എം.സി.സി പ്രവര്‍ത്തകര്‍ ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് മത്സരിച്ച് വിജയിച്ചത് ഇതുവരേയുള്ള പ്രവര്‍ത്തനത്തിനുള്ള ചെറിയ ഒരു അംഗീകാരമാണന്ന് നാഷണല്‍ കമ്മറ്റി ട്രഷറര്‍ കുഞ്ഞുമോന്‍ കാക്കിയ അഭിപ്രായപെട്ടു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നാള്‍ വഴികളും കഴിഞ്ഞ കാല പോരാട്ടങ്ങളും സൗദി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് വിശദീകരിച്ചു.
ദീര്‍ഘകാലത്തെ വിശ്രമത്തിനു ശേഷം ഇബ്രാഹിം മുഹമ്മദിന്റെ പൊതു രംഗത്തെ തിരിച്ചു വരവ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായിരുന്നു .
ജനപ്രതിനിധികളായി തെരഞ്ഞെടുത്ത തിരുരങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ അജാസ് ചാലിലകത്ത്, ഇ.പി.എസ് ബാവ , സൈനുദ്ധീന്‍,( വെട്ടം )ഷൗക്കത്തലി പെരുമ്പയില്‍ (അലനല്ലൂര്‍ ) ഖുന്‍ഫുദയില്‍ കെ.എം.സി.സിയിലേക്ക് കടന്നുവന്ന ബഷീര്‍ അച്ചിപ്ര , സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു .
മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ. ബാവ സാഹിബ്, തിരൂരങ്ങാടി മണ്ഡലം നേതാക്കളായ പി.എച്ച്.എസ് തങ്ങള്‍, കുഞിമരക്കാര്‍, ഇ.ഒ മഹ്മൂദ് ഹാജി, ഇബ്രാഹിം മുഹമ്മദ്, , പി.എം.ഹഖ്, ഫഹദ് പൂങ്ങാടന്‍, പ്രവാസി ലീഗ് നേതാവ് പി.എം.എ ജലീല്‍, ഖുന്‍ഫുദ കെ.എം.സി.സി നേതാക്കളായ ഇ.ഒ മജീദ്, കുഞിമോന്‍, കരിം ചോനാരി, നാജിദ് , ഫൈസല്‍ മണക്കടവന്‍, ഫിറോസ് ചെട്ടിപ്പടി, കോയ ചെമ്മാട്, അലി മാങ്ങാടന്‍ എന്നിവരും പങ്കെടുത്തു.മൂസ കെ.പി. ഉളളണം ഖുന്‍ഫുദ സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സൈനുദ്ധീന്‍ ചേളാരി ഖിറാഅത്ത് നടത്തി. ഗഫൂര്‍ എം.പി സ്വാഗതവും ഫൈസല്‍ പി.കെ. തിരൂരങ്ങാടി നന്ദിയും പറഞ്ഞു.