തിരുവനന്തപുരം- ഒടുവില്‍ മന്തി തോമസ് ചാണ്ടി പുറത്തേക്ക്. രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം രാജി സന്നദ്ധത അറിയിച്ചു. മന്ത്രിയെ തല്‍ക്കാലം മാറ്റി നിര്‍ത്താന്‍ എന്‍.സി.പി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതോടെയാണ് പുതിയ സംഭവ വികാസം. വിധിപ്പകര്‍പ്പ് ലഭിക്കുന്നതു വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
മന്ത്രിസഭായോഗത്തിന് ശേഷം പത്തരയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. തോമസ് ചാണ്ടിക്കെതിരെ െൈഹക്കോടതിയില്‍നിന്നുള്ള വിധിപ്പകര്‍പ്പ് മുഖ്യമന്ത്രി പരിശോധിച്ചതായി സൂചനയുണ്ട്.