Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാത്രിയിൽ അശാസ്ത്രീയ മത്സ്യബന്ധനം; മത്സ്യലഭ്യത കുറയുന്നു


കൊച്ചി- രാത്രികാലങ്ങളിൽ അമിത ശക്തിയുള്ള വൈദ്യുതി വിളക്കുകൾ തെളിയിച്ച് ഏതാനും ചില മത്സ്യബന്ധന ബോട്ടുകൾ കടലിൽ അശാസ്ത്രീയമായ മത്സ്യബന്ധനം നടത്തുന്നതായി വ്യാപകമായ ആക്ഷേപം. 
കൊച്ചി, മുനമ്പം, കൊല്ലം, ബേപ്പൂർ മേഖലയിലാണ് ഇത്തരം അനാശാസ്യമായ രീതിയിലൂടെ മത്സ്യബന്ധനം നടക്കുന്നത്. 
ഇതാകട്ടെ തീരത്തേക്ക് മത്സ്യക്കൂട്ടങ്ങൾ എത്താത്ത രീതിയിയിൽ മത്സ്യബന്ധന മേഖലക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നാണ് ഇതിനെതിരെ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത മത്സ്യമേഖലക്കാണ് കൂടുതൽ കോട്ടം വരുത്തുന്നത്. രണ്ടോ മൂന്നോ ബോട്ടുകൾ ചേർന്നാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. രാത്രികാലങ്ങളിൽ ഒരു ബോട്ടിനു ചുറ്റുമായി ശക്തിയായ പ്രകാശം ചൊരിയുന്ന വൈദ്യുതി വിളക്കുകൾ ഘടിപ്പിച്ച് ജനറേറ്റർ മുഖേന പ്രകാശിപ്പിക്കും. 


വെള്ളത്തിനു മുകളിലെ പ്രകാശം കണ്ട്  അയല, ഒമാൻ ചാള, കുടുത, കേര, ഉൾപ്പെടെയുള്ള മേൽത്തട്ട് മത്സ്യങ്ങൾ കൂട്ടമായി ഇവിടേക്ക് എത്തും. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിയുമ്പോൾ കൂട്ടു ബോട്ടുകൾ ഈ മേഖലയിൽ എത്തി വല വലിച്ച് അടുത്തുകൂടിയിട്ടുള്ള മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുകയും ചെയ്യും. 
കൂടാതെ ചില ബോട്ടുകൾ തനിച്ചും ഈ രീതിയിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇങ്ങിനെ ബോട്ടുകൾ ചെറിയ ഫൈബർ വള്ളങ്ങളും കൂടെ കൊണ്ടു പോകും. ഈ ഫൈബർ വള്ളങ്ങൾ വൈദ്യുതി വിളക്കുകളും, ജനറേറ്ററും സ്ഥാപിച്ച് ഒരിടത്ത് നങ്കൂരമിടും. വെളിച്ചം കണ്ട് മത്സ്യക്കൂട്ടങ്ങൾ എത്തുന്നതോടെ ബോട്ടെത്തി വലയിട്ട് മത്സ്യങ്ങളെ പിടികൂടും. കൂട്ടുബോട്ടുകളാണെങ്കിൽ കിട്ടുന്ന മത്സ്യങ്ങൾ കടലിൽ വെച്ചു തന്നെ പങ്കിടും. 


വൈദ്യുതി ഉപകരണങ്ങളും മറ്റും സ്റ്റോറുകളിൽ രഹസ്യമായാണ് സൂക്ഷിക്കുക. ഇതു മൂലം നിയമലംഘകരായ ബോട്ടുകളെ മറൈൻ എൻഫോഴ്സ്മെന്റിനു പെട്ടെന്ന് കണ്ടെത്താനാവില്ല. കരയിലെത്തുന്ന ബോട്ടുകളിൽ ഇവർ വിശദമായ പരിശോധന നടത്തുന്നുമില്ല. 
അതേ സമയം കോസ്റ്റ് ഗാർഡിനു ഇത്തരം ബോട്ടുകളെ കടലിൽ വെച്ച് പിടികൂടാനാവും. ഈ സാഹചര്യത്തിൽ സർക്കാർ കോസ്റ്റുഗാർഡിനെ ഉപയോഗിച്ച് കടലിൽ പട്രോളിംഗ് നടത്തി നിയമലംഘകരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.


 

Latest News