കൊല്ലം- ചവറക്കടുത്ത് ദേശീയ പാതയില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഗണേശിനെതിരെ ഏതാനും നാളായി ജില്ലയുടെ പല ഭാഗത്തും നിലനില്‍ക്കുന്ന നീക്കമാണ് ചവറയില്‍ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത നാല് പേരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചവറ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എം.എല്‍.എ ഫണ്ടില്‍ നിര്‍മിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് മെമ്പറെ വിളിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേശിന്റെ സാന്നിധ്യത്തില്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചിരുന്നു. ഗണേശിന്റൈ പി.എ പ്രദീപ്കുമാറാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം.