തിരുവനന്തപുരം- കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് ലഭിച്ച മൂന്ന് മലയാളികള്‍ക്ക് കേരള കേഡര്‍ ഐ.എ.എസ് ലഭിച്ചു. രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. അശ്വതി ശ്രീനിവാസ്, സഫ്‌ന നസറുദ്ദീന്‍, അരുണ്‍ എസ് നായര്‍ എന്നിവരാണ് കേരളത്തില്‍ സേവനത്തിന് എത്തുന്നത്.
അശ്വതിക്ക് നാല്‍പതാം റാങ്കും സഫ്‌നക്ക് നാല്‍പത്തഞ്ചാം റാങ്കും അരുണിന് അമ്പത്തഞ്ചാം റാങ്കുമാണ് സിവില്‍ സര്‍വീസില്‍ ലഭിച്ചത്.