ദുബായ്- ലണ്ടന്‍ നഗരത്തിന്റെ മുദ്രകളിലൊന്നായ കറുത്ത ലണ്ടന്‍ ടാക്‌സി മാതൃകയില്‍ ദുബായ് നഗരത്തിലും ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാറുകള്‍ ഉപയോഗിച്ച ലണ്ടനിലേതിനു സമാനമായ സര്‍വീസാണ് അവതരിപ്പിക്കുന്നതെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ആര്‍.ടി.എയുടെ ദുബായ് ടാക്‌സി കോര്‍പറേഷനാണ് 'ലണ്ടന്‍ ടാക്‌സി' സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരിക്കും സര്‍വീസ്.
يبدأ التشغيل التجريبي لخدمة (تاكسي لندن) اعتباراً من فبراير المقبل، وستتوفر المركبة، في مطار دبي الدولي. وينفرد (تاكسي لندن) بتصميمه الداخلي الذي يوفر الرحلة للركاب مع مساحة واسعة تضم ستة مقاعد بمقصورة منفصلة عن السائق.#هيئة_الطرق_و_المواصلات@dtcuae pic.twitter.com/1x3OBsrzfM
— RTA (@rta_dubai) January 16, 2021
വിശാലമായ അകത്തളവും വേര്‍ത്തിരിച്ച കാബിനുകളിലായി ആറു സീറ്റുകളും വേണ്ടുവോളം ലെഗേജ് ഇടവുമാണ് ഈ കാറുകളുടെ സവിശേഷത. വൈദ്യുതിയിലും ഇന്ധനത്തിലും ഓടുന്ന ഹൈബ്രിഡ് മോഡലാണ് ദുബായില്‍ അവതരിപ്പിക്കുന്നത്. സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള നേവിഗേഷന്‍, വോയിസ് കമാന്‍ഡ്, കൂട്ടിയിടി മുന്നറിയിപ്പു സംവിധാനം, കാഴ്ച മറയുന്ന ഇടങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാം, വൈ ഫൈ തുടങ്ങി എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് ഈ പ്രത്യേക കാറുകള്‍ തയാറാക്കിയിരിക്കുന്നത്. വ്യത്യസ്ഥ കാലാവസ്ഥകള്‍ക്ക് അനുയോജ്യമായി മികച്ച നിയന്ത്രണം ലഭിക്കുന്നതിന് ഇരട്ട എഞ്ചിനും കാറിനുണ്ട്.