കോഴിക്കോട്- പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും ഇടതുമുന്നണിയിൽ തുടരുമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ. നിലവിൽ എൻ.സി.പി മത്സരിക്കുന്ന നാലു സീറ്റിലും തുടർന്നും മത്സരിക്കും. പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകില്ല. ജയിച്ച പാർട്ടി തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടുനൽകിയ ചരിത്രമില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.