കോഴിക്കോട്- ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ: മുഹമ്മദ് റിയാസ് കോഴിക്കോട്ട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയേറി. റിയാസ് ഇതിന് മുമ്പ് കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിലേക്ക് മത്സരിച്ചിരുന്നു. അടുത്തിടെ സമാപിച്ച തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ ഡിവിഷനുകളില്‍ കേന്ദ്രീകരിച്ചായിരുന്നു റിയാസിന്റെ പ്രചാരണം. സൗത്ത് മണ്ഡലത്തില്‍ റിയാസ് സ്ഥാനാര്‍ഥിയാവാനാണ് സാധ്യതെന്ന അനുമാനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സൗത്തിന് വേറെയും സവിശേഷതയുണ്ട്. ഇപ്പോള്‍ എം.കെ മുനീറിന്റെ (ലീഗ്) മണ്ഡലമാണെങ്കിലും സ്ഥിരമായി ഒരു മുന്നണിയും ജയിക്കാറില്ല. മാറി മാറി മുന്നണികളെ പരീക്ഷിക്കുന്നതാണ് ഈ മണ്ഡലം.