കൊച്ചി- മന്ത്രി തോമസ് ചാണ്ടിയുടെ ഹരജി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ്. മന്ത്രിക്ക് എങ്ങിനെ ഒരു സംസ്ഥാനത്തിനെതിരെ കോടതിയെ സമീപിക്കാനാകുമെന്ന് ചോദിച്ച കോടതി ഉത്തരവ് മുഖ്യമന്ത്രിയെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ്. കൂട്ടുത്തരവാദിത്തം ലംഘിക്കപ്പെട്ടു എന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ സപ്ലിമെന്ററി ഉത്തരവിലാണ് സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന വരികളുള്ളത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്്ടപ്പെട്ടുവെന്ന തരത്തിലുള്ള പരാമർശവും ഉത്തരവിലുണ്ട്. നേരത്തെ ഹൈക്കോടതി വാക്കാൽ നടത്തിയ നിരീക്ഷണങ്ങൾ ഉത്തരവിലും ഹൈക്കോടതി ചേർക്കുകയായിരുന്നു.