അജ്മാന്‍- സീസണിലെ ആദ്യ ഓട്ട മത്സരം ഇന്ന് രാവിലെ 7 മണിക്ക് എമിറേറ്റിലെ മസ്ഫൂത് പര്‍വതങ്ങളില്‍ ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പങ്കെടുക്കാവുന്ന 4.5 കിലോമീറ്റര്‍ മസ്ഫൂത്ത് ട്രയല്‍ റണ്ണില്‍ നിലവില്‍ 300 ഓളം ഓട്ടക്കാര്‍ പങ്കെടുക്കുന്നു.
മനോഹരമായ മസ്ഫൂത്ത് പര്‍വതനിരകളിലെ മത്സരത്തിന് അജ്മാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (എടിഡിഡി) ആണ് ആതിഥേയത്വം വഹിക്കുന്നത്. അല്‍ ഖുദ്ര സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അജ്മാന്‍, അമീന ഹോസ്പിറ്റല്‍ അജ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘാടനം.
പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ഒരു പ്രധാന കായിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അജ്മാന്‍ ടൂറിസം ആരംഭിച്ച കമ്മ്യൂണിറ്റി റേസുകളുടെ ഭാഗമായാണ് 2021 ല്‍ നടക്കുന്ന ആദ്യത്തെ കായിക വിനോദം.