ബജറ്റ് പ്രസംഗത്തില്‍ പ്രവാസി ക്ഷേമത്തിനായുള്ള നീക്കിയിരിപ്പു സംബന്ധിച്ച ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇവയാണ്.
- ജൂലൈ മാസത്തില്‍ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങല്‍ സംഘടിപ്പിക്കും. വിദേശത്തു നിന്നും മടങ്ങിവരുന്നവരുടേയും മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവരുടേയും പട്ടികയും ആവശ്യങ്ങളം പ്രാദേശികാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തില്‍ കര്‍മ പരിപാടിയായി മാറ്റുകയും ചെയ്യും.
- ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാലു പദ്ധതികളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കു മുന്‍ഗണന നല്‍കും. മടങ്ങി വരുന്നവര്‍ക്ക് നൈപുണി പരിശീലനം നല്‍കി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും.
- ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി, സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു 30 കോടി
- പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ
- ക്ഷേമനിധി അംശാദായം വദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തും.
- നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിക്കും.
- പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് 10 ശതമാനം പലിശ. ഈ തുക കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും.
- പ്രവാസി ചിട്ടിയില്‍ 30,230 പ്രവാസികള്‍ ചേര്‍ന്നു. പ്രതിമാസ സല 47 കോടി രൂപ. കിഫ്ബി ബോണ്ടില്‍ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കോവിഡിനു ശേഷം പ്രവാസി ചിട്ടി ഊര്‍ജിതപ്പെടുത്തും.