Sorry, you need to enable JavaScript to visit this website.

അരലക്ഷം മുതൽ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ 

തിരുവനന്തപുരം- പ്രതിമാസം 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.  അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കിൽ ലഭ്യമാക്കും. രണ്ടു വർഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. വേണമെങ്കിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കാം. മൂന്നു വർഷം കൊണ്ടാണ് ഈ ഫെലോഷിപ്പുകൾ അനുവദിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധർക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.  ദേശീയ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്താണ് ആളെ തിരഞ്ഞെടുക്കുക. സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലോ സ്‌കൂളുകളിലോ ആണ് രജിസ്റ്റർ ചെയ്യുക. എന്നാൽ അതേ സമയം അവർ പുറത്തുള്ള ആശുപത്രികൾ, വ്യവസായങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ ഇവയെല്ലാമായി ബന്ധപ്പെട്ടായിരിക്കും പഠനം നടത്തുക. കേരളത്തിന്റെ ഇന്നത്തെ വികസനാവശ്യങ്ങളുടെ പശ്ചാത്തലത്തിൽ താഴെപ്പറയുന്ന മേഖലകൾക്കാണ് മുൻഗണന നൽകുന്നത്.
*    ആയുർവേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ബയോ ഇൻഫോമാറ്റിക്‌സ്, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെൽ ആൻഡ് മോളിക്യൂലാർ ബയോളജി, സിസ്റ്റംസ് ബയോളജി, ബയോ ടെക്‌നോളജി എന്നീ മേഖലകളിലെ ഫെലോഷിപ്പ്. 
*    റബ്ബറിന്റെയും മറ്റു വാണിജ്യവിളകളുടെയും പശ്ചാത്തലത്തിൽ പോളിമർ സയൻസ് ആന്റ് ടെക്‌നോളജിയാണ് മറ്റൊരു മുൻഗണനാമേഖല. ബാംബൂ, കയർ, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകൾക്കുകൂടി ഈ മേഖലയിൽ മുൻഗണന നൽകും. 
*    സൈബർ ഫിസിക്കൽ ഡിജിറ്റൽ ടെക്‌നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്‌സ്, ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്‌പേഷ്യൽ സിസ്റ്റംസ്, ക്വാണ്ടം ടെക്‌നോളജി ആന്റ് ആപ്ലിക്കേഷൻസ്, സ്‌പെയ്‌സ് ടെക്‌നോളജീസ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ.
*    ജെനറ്റിക്‌സ്, ജീനോമിക്‌സ് തുടങ്ങിയ ശാസ്ത്ര ശാഖകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിൻ, സ്‌റ്റെംസെൽ ബയോളജി, മെഡിക്കൽ ഇമേജിംഗ്, ബയോ മെഡിക്കൽ ഫോട്ടോണിക്‌സ്, മെഡിക്കൽ ഡിവൈസസ് ആൻഡ് മോഡലിംഗ്, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്‌നോളജീസ്, ജീനോമിക്‌സ് ഇൻ മെഡിസിൻ, സോഷ്യൽ മെഡിസിൻ പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് ആന്റ് ടെക്‌നോളജീസ്,
*    നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സാധ്യതകൾക്കായുള്ള അന്വേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എനർജി സ്‌റ്റോറേജ്, ഫ്യൂവൽ സെൽസ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്‌നോളജീസ്, ഫോട്ടോ വോൾട്ടേജ്, സോളാർ തെർമൽ, ബയോ എനർജി മോഡലിംഗ്, ബയോ മാസ് റീസൈക്ക്‌ളിംഗ്,
*    കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയൻസ് ആന്റ ടെക്‌നോളജീസ്, ഫുഡ് പ്രോസസിംഗ്, ലാന്റ് ആന്റ് വാട്ടർ മാനേജ്‌മെന്റ്, അഗ്രിക്കൾച്ചർ സയൻസസ്, ഓർഗാനിക് ഫാമിംഗ്, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, പ്രിസിഷൻ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചർ ഡ്രോൺസ്,
*    കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഹൗസിംഗ് ട്രാൻസ്‌പോർട്ട് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ, കാലാവസ്ഥാ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കാർബൺ ഫുട്പ്രിന്റിംഗ്, ഹൈഡ്രോളജിക്കൽ മോഡലിംഗ്, ലാൻഡ് സ്ലൈഡ് പ്രെഡിക്ഷൻ, ഡിസാസ്റ്റർ ഫോർകാസ്റ്റിംഗ്, വേസ്റ്റ് റീസൈക്ലിംഗ്, മലിനീകരണ നിയന്ത്രണം,
*    ഇന്നവേഷൻ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്നവേഷൻ ഇക്കോസിസ്റ്റം, ഇന്നവേഷൻ സ്റ്റഡീസ്, ഫ്രൂഗൽ ഇന്നവേഷൻ, ഇന്നവേഷൻ മെത്തഡോളജീസ്, 
*    കേരളത്തിന്റെ തനതു സംസ്‌കാരം, കേരള സമൂഹത്തിലെ തുല്യത, കെട്ടുറപ്പ് എന്നിവ ഊട്ടിയുറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആർക്കിയോളജി ആന്റ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, മൈഗ്രേഷൻ സ്റ്റഡീസ്, കല, ചരിത്രം, ഭാഷ, സാമൂഹ്യശാസ്ത്രങ്ങൾ, പരിസ്ഥിതി നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ, കേരള സമ്പദ്ഘടനയുടെ എക്കണോമെട്രിക് മോഡലിംഗ്, കേരളത്തിലെ കോഓപ്പറേറ്റീവ് മേഖലയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിൻടെക് അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയവ.

Latest News