തിരുവനന്തപുരം- ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സർവകലാശാല വികസനത്തിന് കിഫ്ബിയിൽനിന്ന് ആയിരം കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെയും കോളേജുകളുടെയും വികസനത്തിന് തുക അനുവദിച്ചു.