റോം- 1958 ന് ശേഷം ഇതാദ്യമായി ലോകകപ്പ് ഫുട്ബോളിൽ അസൂരികളുണ്ടാകില്ല. യോഗ്യത നേടാൻ കഴിയാതെ ഇറ്റലി പുറത്തായി. സ്വീഡനോട് പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ സമനില വഴങ്ങിയതാണ് ഇറ്റലിക്ക് വിനയായത്. ആദ്യപാദത്തിലും തോറ്റ ഇറ്റലിക്ക് രണ്ടാം പാദത്തിൽ രണ്ടു ഗോളിനെങ്ങിലും ജയിക്കണമായിരുന്നു.
പരാജയത്തെ തുടർന്ന് ഇറ്റലിയുടെ ഗോൾ കീപ്പറും ഇതിഹാസ താരവുമായ ബഫോൺ രാജ്യാന്തര ഫുട്ബോളിൽനിന്നും വിരമിച്ചു. ലോകകപ്പിന് യോഗ്യത നേടിയില്ല എന്നത് കൊണ്ട് ഇറ്റാലിയൻ ഫുട്ബോളിന് ഭാവിയില്ലെന്ന് കരുതുന്നതിൽ അർത്ഥമില്ലെന്നും ടീം തിരിച്ചുവരുമെന്നും ബഫോൺ പറഞ്ഞു. ബ്രസീലിലും(20) ജർമനിക്കും(16) പിറകെ ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കളിച്ച രാജ്യമാണ് ഇറ്റലി.
പതിനാല് ലോകകപ്പുകളിൽ ഇറ്റലി കളിച്ചിട്ടുണ്ട്. ഹോളണ്ട്, ഘാന, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ, ലോകകപ്പിൽ പങ്കെടുക്കാതെ പുറത്താകുന്ന പ്രധാന രാജ്യമാണ് ഇറ്റലി.