കോഴിക്കോട്- ബീച്ചില്‍ നടക്കാനെത്തിയവരെ സ്വകീരിച്ചത് പെരുമ്പാമ്പ്.
സൗത്ത് ബീച്ചിലെ കോര്‍ണിഷിലാണ് പാമ്പിനെ കണ്ടത്. അതിരാവിലെ നിരവധി പേര്‍ നടക്കാനെത്തുന്ന ബീച്ചില്‍ പാമ്പിനെ കണ്ടു നടക്കാനെത്തിയവര്‍ ഭയന്നുവെങ്കിലും ഹമീദ് പള്ളിക്കണ്ടി, നൗഫല്‍ ഫ്രീക്ക്, തുടങ്ങിയവര്‍ പാമ്പിനെ പിടികൂടി മത്തോട്ടം ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു.