കാണ്‍പുര്‍-പൂവാലശല്യം സഹിക്കാനാവാതെ അമ്മയും മകളും ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി. ഹൗറ-ജോധ്പുര്‍ എക്‌സപ്രസിലാണ് സംഭവം. കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്കു പോകുകയായിരുന്ന അമ്മയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകളുമാണ് ആരുടേയും സഹായം ലഭിക്കാതായതിനെ തുടര്‍ന്ന് ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയത്.
അബോധാവസ്ഥയിലായിരുന്ന ഇരുവര്‍ക്കും ആശുപത്രിയിലെത്തിച്ച ശേഷമാണ് ബോധം വന്നത്. കാര്യമായ പരിക്കുകളില്ല.
ചന്ദരി-കാണ്‍പുര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. അമ്മയും മകളും സഞ്ചരിച്ച ജനറല്‍ കോച്ചില്‍ കയറിയ 15 പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തു തുടങ്ങിയത്. ട്രെയിന്‍ ഹൗറ സ്റ്റേഷന്‍ വിട്ടപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവാക്കളെ കൊണ്ടുപോയെങ്കിലും അവര്‍ തിരിച്ചെത്തി ശല്യം തുടരുകയായിരുന്നു.
ആശുപത്രയില്‍വെച്ച് ബോധം തിരിച്ചുകിട്ടിയശേഷം അമ്മയും മകളും സംഭവം വിവരിച്ചു.
പേരറിയാത്ത 15 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി റെയില്‍വേസ് പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ മിശ്ര പറഞ്ഞു. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്.ഐയേയും കോണ്‍സ്റ്റബിളിനേയും യഥാസമയം സഹായം നല്‍കാത്തതിന് സസ്‌പെന്റ് ചെയ്തിട്ടുണ്ട