തിരുവനന്തപുരം- അടുത്ത ശനിയാഴ്ച മുതൽ മുഴുവൻ സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ ഉത്തരവിറക്കി. കോവിഡിന്റെ പശ്ചാതലത്തിൽ ശനിയാഴ്ച അവധിയായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ശനി ഒഴികെയുള്ള മുഴുവൻ ശനിയാഴ്ചകളും ഇനി പ്രവൃത്തി ദിവസമായിരിക്കും.