കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയൻ നയത്തിയ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് സമസ്തയെ ലീഗ് വിലക്കിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത മുശാവറ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. സമസ്തയെ പിണറായി സർക്കാരും സഹായിച്ചിട്ടുണ്ടെന്ന് മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കിയത് സമസ്തയെ ബാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.