മാനന്തവാടി- ദീര്‍ഘ നേരത്തെ തെരച്ചിലിനൊടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. പാറക്കവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകര്‍ക്ക് കടുവയെ കണ്ടെത്താനായത്. വനപാലകര്‍ കടുവയെ നിരീക്ഷിച്ച് വരികയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊള്ളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്. കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചിരുന്നു. ശേഷം ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണത്തിനും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തിയ തിരച്ചിലിനും ഒടുവിലാണ് കടുവയെ കണ്ടെത്താനായത്.