തിരുവനന്തപുരം-തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കേ കളം മാറാനൊരുങ്ങി രാഷ്ട്രീയ പ്രമുഖര്‍. യു.ഡി.എഫ് സീറ്റ് നല്‍കിയില്ലെങ്കില്ഡ എല്‍.ഡി.എഫിലേക്ക് പോകുമെന്നാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പോകുമെന്ന പ്രചാരണങ്ങളില്‍ ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി.തോമസ് പറഞ്ഞു. ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്‌സഭാ സീറ്റ് നിഷേധിച്ചതിലും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാത്തതിലും പ്രതിഷേധിച്ച് കെ.വി.തോമസ് എല്‍ഡിഎഫിനോട് അടുക്കുന്നുവെന്നാണ് വാര്‍ത്ത പ്രചരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ട്. എ.കെ. ആന്റണി മന്ത്രിസഭയില്‍ 2001 മുതല്‍ 2004വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.