തിരുവനന്തപുരം- കേരള ചലച്ചിത്ര അക്കാദമിയിൽ നാലു വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകൻ കമൽ സർക്കാരിന് എഴുതിയ കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 4 പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നും കമൽ കത്തിൽ പറഞ്ഞു. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിനു സഹായിക്കുമെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനു നൽകിയ കത്തിൽ കമൽ വ്യക്തമാക്കുന്നു.