കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് സി.ബി.ഐ പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയാണ് സി.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ മിന്നല്‍ പരിശോധന.
ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് മൂന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സി.ബി.ഐ പരിശോധിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധനയെന്ന് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണക്കടത്ത് പിടിച്ചിരുന്നു.